കുട്ടനാട്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചക്കുളത്തമ്മ നൃത്തസംഗീതോത്സവം സമാപിച്ചു. 100ൽ അധികം കലാകാരന്മാർ പങ്കെടുത്ത സംഗീതോത്സവത്തിനു പുറമേ പുറമെ കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, തെയ്യം, കോലം തുടങ്ങിയ കലാരൂപങ്ങളും അരങ്ങേറിയതായി മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ പറഞ്ഞു.
വിജയദശമിയോടനുബന്ധിച്ച് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിന് ക്ഷേത്രട്രസ്റ്റിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, രാജു നമ്പൂതിരി, രാജേഷ് നമ്പൂതിരി, നന്ദകുമാർ നമ്പൂതിരി, ആനന്ദ് നമ്പൂതിരി, വിനോദ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ വിദ്യാവിജയ സമ്മേളനത്തിൽ രാധാകൃഷ്ണൻ നമ്പൂതരി അനുഗ്രഹ പ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണൻ നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്തു അഡ്വ. കെ.കെ. ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാർ പിഷാരത്ത് എന്നിവർ സംസാരിച്ചു.