cpi
സി.പി.ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് വേദിയായ വിജയവാഡയിലേക്കുള്ള പതാക ജാഥാആലപ്പുഴയിൽ എത്തിയപ്പോൾ ജാഥാംഗങ്ങൾ വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയപ്പോൾ

ആലപ്പുഴ: സി.പി.ഐ 24ാം പാർട്ടി കോൺഗ്രസിൽ ഉയർത്തുന്നതിനുള്ള പതാകയുമായി ഇന്നലെ ജില്ലയിൽ പര്യടനം നടത്തി. കായംകുളം കൃഷ്ണപുരം കെ.ടി.ഡി.സിക്ക് മുന്നിലായിരുന്നു ആദ്യ സ്വീകരണം. മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ എ.ഐ.വൈ.എഫ് ജനറൽ സെക്രട്ടറി ആർ.തിരുമലൈ, എ.ഐ.എസ്.എഫ് ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി, ജാഥാംഗങ്ങൾ എന്നിവരെ സ്വീകരിച്ചു. തുടർന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ആലപ്പുഴ വലിയചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ ജാഥാംഗങ്ങൾ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.വി.സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇ.കെ.ജയൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി.കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ, പ്രസിഡന്റ് എൻ.അരുൺ, എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് രാഹുൽരാജ്, പി.കബീർ തുടങ്ങിയവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ അരൂരിലൂടെ എറണാകുളം ജില്ലയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ എട്ടു മണിക്ക് ആലുവയിൽ നിന്നും എറണാകുളം ജില്ലയിലെ പര്യടനം ആരംഭിക്കും.