s
കളിത്തട്ട് മഹോത്സവം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ : കളിത്തട്ട് മഹോത്സവം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷനായി. പന്ത്രണ്ടു ദിവസത്തെ കലാപരിപാടികൾക്കു ശേഷം സാംസ്‌ക്കാരിക സമ്മേളനത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.അമ്പലപ്പുഴ കച്ചേരി മുക്കിൽ നിന്നും താള,മേള,വാദ്യഘോഷങ്ങളുടെയും കലാരൂപങ്ങളുടേയും അകമ്പടിയോടെ സാംസ്‌ക്കാരിക ഘോഷയാത്ര നടന്നു. കെ.എ.എസിൽ ഉന്നത വിജയം നേടിയ ഹർഷ വി.എസിനെ ചടങ്ങിൽ ആദരിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, സജു പാർത്ഥസാരഥി, ടി.എ. ഹാമിദ്, കെ.ചന്ദ്രകുമാർ, കെ.ചന്തു, ബി.സജീവ്, സാംസൺ വർഗ്ഗീസ്, സുരേന്ദ്രൻ കരുമാടി, തുടങ്ങിയവർ സംസാരിച്ചു