ambala
76 മത് പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി .ബി .ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: 76ാ മത് പുന്നപ്ര വയലാർ രക്തസാക്ഷിവാചരണത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എച്ച്.സലാം എം.എൽ.എ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.മോഹൻദാസ്, സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ആർ.രാഹുൽ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വി.സി.മധു, അഡ്വ. ആർ.ശ്രീകുമാർ, പി .കെ.ബൈജു, സി.വാമദേവൻ എന്നിവർ സംസാരിച്ചു. സി.പി. എം ഏരിയ സെക്രട്ടറി എ .ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വി .എസ്. അച്യുതാനന്ദൻ (മുഖ്യ രക്ഷാധികാരി), മന്ത്രി പി .പ്രസാദ്, സജി ചെറിയാൻ എം.എൽ.എ, ആർ .നാസർ, ടി .ജെ .ആഞ്ചലോസ്, ജി. സുധാകരൻ, എച്ച് .സലാം, പി .വി .സത്യനേശൻ, അഡ്വ.വി. മോഹൻദാസ് (രക്ഷാധികാരികൾ), എ. ഓമനക്കുട്ടൻ (സെക്രട്ടറി), ഇ .കെ. ജയൻ (പ്രസിഡന്റ്), എൻ. പി. വിദ്യാനന്ദൻ, ഡി .അശോക് കുമാർ, സി. വാമദേവ്, അഡ്വ. ആർ. ശ്രീകുമാർ, കെ .എഫ് .ലാൽജി (ജോയിന്റ് സെക്രട്ടറിമാർ), എം. രഘു, കെ. ജഗദീശൻ, സി .രാധാകൃഷ്ണൻ, വി. സി. മധു, പി .ജി. സൈറസ്, സജിത സതീശൻ, എസ്. ഹാരിസ്, കെ കവിത, എ എസ് സുദർശനൻ, അഡ്വ.ഷീബാ രാകേഷ്, പി .അഞ്ജു (വൈസ് പ്രസിഡന്റുമാർ).