
ആലപ്പുഴ : ദേശീയ ഗെയിംസിൽ പങ്കെടുക്കാനായി കനോയിഗ്, കയാക്കിംഗ് കേരള ടീം ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗുജറാത്തിലേക്ക് യാത്ര തിരിച്ചു. എ.എം.ആരിഫ് എം.പി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷനും നൽകിയ ജേഴ്സി അദ്ദേഹം പ്രകാശനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ്, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി കനോയിംഗ്, കയാക്കിംഗ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബീന, കെ.എസ്. റെജി എന്നിവർ നേതൃത്വം നൽകി.