ambala
സംസ്ഥാന ബാലാവകാശ കമ്മീഷന്റേയും, ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തിൽ നടത്തിയ ബാല സൗഹൃദ കേരളം നാലാം ഘട്ടം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: സംസ്ഥാന ബാലാവകാശ കമ്മിഷന്റേയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തിൽ നടത്തിയ ബാല സൗഹൃദ കേരളം നാലാം ഘട്ടം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ കമ്മീഷനംഗം അഡ്വ. ജലജാ ചന്ദ്രൻ അദ്ധ്യക്ഷയായി. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, ബാലാവകാശ കമ്മീഷൻ സീനിയർ ടെക്നിക്കൽ ഓഫീസർ ആൽഫ്രഡ് എന്നിവർ ക്ലാസെടുത്തു.അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, ജില്ലാ വനിതാ ശിശുവികസന ഓഫീസർ എൽ.ഷീബ, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ തുടങ്ങിയവർ സംസാരിച്ചു.