കായംകുളം : കൃഷ്ണപുരം കാപ്പിൽമേക്ക് കുറക്കാവ് ദേവീക്ഷേത്രത്തിലെ ശിവപുരാണ യജ്ഞം നാളെ തുടങ്ങി 17ന് സമാപിക്കും.

നാളെ രാവിലെ ഏഴിന് വിഗ്രഹഘോഷയാത്ര നടക്കും. വൈകിട്ട് 5.30 ന് നടക്കുന്ന യജ്ഞദീപ പ്രോജ്വലനസഭ പന്തളം വലിയകോയിക്കൽ കൊട്ടരത്തിലെ ശശികുമാര വർമ്മരാജ ഉദ്ഘാടനം ചെയ്യും. 7.30 ന് കാപ്പ്‌കെട്ട് നടക്കും. 9 ന് രാത്രി 8.45 ന് ഭദ്രകാളിതീയാട്ട്. 12 ന് രാത്രി 7.30 ന് തിരുവാതിര. 13 ന് രാത്രി 8.45 ന് ഓട്ടൻതുള്ളൽ.15 ന് 8.45 ന് നാമസങ്കീർത്തന ജപലഹരി.16 ന് 8.45 ന് തായമ്പക, 17 ന് രാവിലെ ഒമ്പതിന് ദ്വാദശജ്യോതിർലിംഗ നിമഞ്ജനയാത്ര എന്നിവ നടക്കും. ശിവപുരാണ യജ്ഞത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ പ്രൊഫ.ഗോവിന്ദൻകുട്ടി കാർണവർ, പ്രദീപ് പ്രഭ, ഋഷികേശ് അമ്പനാട്ട്, സന്തോഷ് പുല്ലംമ്പള്ളിൽ, പി.കെ.ജയനാഥൻ, അനീഷ്ഭരതൻ, അനിൽകറുകത്തറ, രതീഷ് കൊപ്പാറ, വേണു എന്നിവർ അറിയിച്ചു.