ചേർത്തല:എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ വിവിധ ഏജൻസികളുടെ സഹകരണത്തോടെ കൈമുട്ടിനു താഴെ മുറിഞ്ഞുപോയവർക്ക് സൗജന്യമായി പ്രോസ്തെറ്റിക്ക് കൈ വച്ചുപിടിപ്പിച്ചുനൽകുന്നു. കൈമുട്ടിനു താഴെ നാല് ഇഞ്ച് നീളത്തിലെങ്കിലും ഉള്ളവർക്കാണ് പ്രയോജനപ്പെടുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9995481266, 9645799842 എന്നീ നമ്പരുകളിൽ 16 ന് മുമ്പായി രജിസ്റ്റർ ചെയ്യണം.