അമ്പലപ്പുഴ: കഞ്ഞിപ്പാടം മുസ്ലിം ജമാഅത്തിൽ നബിദിനാഘോഷം ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് വൈകിട്ട് മൂന്നിന് കഞ്ഞിപ്പാടം നുസ്രത്തുൽ ഇസ്ലാം മദ്രസാ വിദ്യാർത്ഥികളുടെ ഇസ്ലാമിക കലാസാഹിത്യ മത്സരങ്ങൾ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് മദ്രസാ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങൾ . രാത്രി 8 ന് ചീഫ് ഇമാം കെ.എം.ഹമീദ് സഖാഫിയുടെ പ്രാർത്ഥനയോടെ പൊതുസമ്മേളനം അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ ഉദ്ഘാടനം ചെയ്യും. കഞ്ഞിപ്പാടം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷെരീഫ്.എം.പണ്ടാരക്കുളം അദ്ധ്യക്ഷത വഹിക്കും. പതിയാങ്കര ശംസുൽ ഉലമ വാഫി കോളജ് പ്രിൻസിപ്പൽ നൗഫൽ വാഫി ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് മദ്രസ പൊതു പരീക്ഷകളിലും എസ്.എസ്.എൽ.സി ,പ്ലസ്ടു തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരിക്കും. കലാസാഹിത്യ മത്സര വിജയികൾക്ക് സമ്മാനദാനം അഹമ്മദ് കുഞ്ഞ് കന്നിട്ടയിൽ നിർവഹിക്കും. നബിദിനമായ 9 ന് രാവിലെ 8.30 ന് കഞ്ഞിപ്പാടം നുസ്രത്തുൽ ഇസ്ലാം മദ്രസാ വിദ്യാർത്ഥികളുടെ നബിദിന സന്ദേശ റാലി നടക്കും. തുടർന്ന് മൗലിദ് പാരായണവും അന്നദാനവും നടക്കും.