 
അമ്പലപ്പുഴ. : മീൻ വളർത്തുന്ന കുളത്തിന് സമീപം ഇട്ട വലയിൽ മലമ്പാമ്പ് കുടുങ്ങി. പുന്നപ്ര നാലുപുരയ്ക്കൽ ക്ഷേത്രത്തിന് തെക്കുവശത്തെ തോടിന് സമീപം മീൻ വളർത്താൻ ഒരുക്കിയ കുളത്തിന് അരികിൽ ഇട്ടിരുന്ന വലയിലാണ് ഇന്നലെ രാവിലെ കൂറ്റൻ പാമ്പിനെ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് വനം വകുപ്പ് അധികൃതർ എത്തി മലമ്പാമ്പിനെ കൊണ്ടുപോയി.