 
ആലപ്പുഴ: സർക്കാർ നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി പിന്തുണയും സഹകരണവും നൽകുമെന്നും 'ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എങ്ങനെ ' എന്നത് പാഠ്യവിഷയത്തിന്റെ ഭാഗമായി മാറ്റണമെന്നും ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു.
കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച ബോധവത്കരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി പാറക്കാടൻ. മദ്യവിരുദ്ധ സമിതി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഹക്കിം മുഹമ്മദ് രാജാ അദ്ധ്യക്ഷത വഹിച്ചു.അഡ്വ പ്രദീപ് കൂട്ടാല വിഷയാവതരണം നടത്തി. അഡ്വ.ദിലീപ് ചെറിയനാട് മുഖ്യപ്രഭാഷണം നടത്തി. എച്ച്.സുധീർ ,എ.എൻ.പുരം ശിവകുമാർ ഇ.ഷാബ്ദ്ദീൻ ,ഡി.ഡി.സുനിൽകുമാർ , തോമസ് പുത്തൻചിറ ,പി.ജെ.ജയിംസ് ,ഷീല ജഗധരൻ ,ബിനു മദനൻ എന്നിവർ സംസാരിച്ചു.