ചേർത്തല : പട്ടണക്കാട് പഞ്ചായത്ത് 19ാം വാർഡ് റേഷൻകട സ്റ്റോപ്പിന്റെ സമീപ പ്രദേശങ്ങളിൽ സാമൂഹ്യവിരുദ്ധശല്യം വർദ്ധിച്ചു. കഴിഞ്ഞ രാത്രിയിൽ സ്‌കൂട്ടർ യാത്രക്കാരിയായ സ്ത്രീയെ സാമൂഹ്യവിരുദ്ധർ തടഞ്ഞു നിർത്തി. ഇവർ ബഹളം വച്ചപ്പോൾ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്ത് മിനി ഹൈമാസ്റ്റ് ഉൾപ്പെടെ വഴി വിളക്കുകൾ തെളിയാതെയായിട്ടും മാസങ്ങളായി.