ഹരിപ്പാട് : തെരുവുനായ്ക്കളെ ഇടിച്ചു നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. പള്ളിപ്പാട് വടക്കേക്കര കിഴക്ക് ഇരുപത്തി രണ്ടിൽ വിനീഷ് (36), ഭാര്യ യമുന (29), മകൻ അശ്വഘോഷ് ( 4 )എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് ഏഴിന് നെടുന്തറ ജംഗ്ഷന് കിഴക്കുവശമായിരുന്നു അപകടം. പനി കൂടിയതിനെ തുടർന്ന് അശ്വഘോഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത് . ഉടൻതന്നെ മൂവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനീഷിനെയും യമുനയെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.