ഹരിപ്പാട്: എയർഫോഴ്സ് അസോസിയേഷൻ ആലപ്പുഴ ചാപ്ടറിന്റെ നേതൃത്വത്തിൽ എയർ ഫോഴ്സ് ദിനാഘോഷവും കുടുംബസംഗമവും നാളെ രാവിലെ 10 മുതൽ ഹരിപ്പാട് റോട്ടറി ക്ലബ്ബ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹരിപ്പാട് നഗരസഭാ ചെയർമാൻ കെ എം രാജു ഉദ്ഘാടനം ചെയ്യും. ചാപ്ടർ പ്രസിഡന്റ് എസ്.പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. മുൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ മുഖ്യാതിഥിയാകും. ചാപ്ടർ മുൻ പ്രസിഡന്റ് സി.ഒ.ജോൺ, കേരള ബ്രാഞ്ച് പ്രസിഡന്റ് എസ്.അയ്യർ തുടങ്ങിയവർ സംസാരിക്കും. കലാപരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏഴാം തീയതി വൈകിട്ട് ഏഴിന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. വാർത്താസമ്മേളനത്തിൽ ആലപ്പുഴ ചാപ്ടർ സെക്രട്ടറി ആർ.രവീന്ദ്രൻ നായർ, പി.ബി.ശിവകുമാർ , എം.വിജയകുമാർ , കെ.വി.ഫിലിപ്പ് എന്നിവർ പങ്കെടുത്തു.