ഹരിപ്പാട് ജില്ലാ പഞ്ചായത്തും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി മുതുകുളം സാമൂഹ്യരോഗ്യ കേന്ദ്രത്തിൽ നടത്തിയ വനിതാ. ക്യാൻസർ രോഗ നിർണയ ക്യാമ്പ് "കാവൽ" ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിപിൻ സി.ബാബു ഉദ്ഘാടനം ചെയ്തു. മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌. ഡി.അംബുജാക്ഷി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജി.സന്തോഷ്‌ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ. എ.ശോഭ മുഖ്യ പ്രഭാഷണം നടത്തി. മുതുകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌. കെ.വി.ജ്യോതിപ്രഭ. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജി. ഉണ്ണിക്കൃഷ്ണൻ. ജില്ലാ പഞ്ചായത്ത്‌ അംഗം. ജോൺ തോമസ്, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജി.ലാൽ മാളവ്യ, ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ. മഞ്ജു അനിൽകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഗീത ശ്രീജി, ബിന്ദു സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.. ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോ.ആർ. ലേഖ നന്ദി പറഞ്ഞു.