ഹരിപ്പാട് : ക്ഷീര വികസന വകുപ്പ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകൾ, ആലപ്പുഴ ജില്ലാപഞ്ചായത്ത്, ക്ഷീര സഹകരണ സംഘങ്ങൾ, മിൽമ, കേരള ഫീഡ്സ് എന്നിവയുടെ സഹകരണത്തോടെ ചിങ്ങോലി ഈസ്റ്റ് ക്ഷീരോത്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എ 51 (ഡി) ആപ്കോസിന്റെ ആതിഥേയത്വത്തിൽ ഇന്ന് ചിങ്ങോലി കാവിൽ പടിക്കൽ ശ്രീഭദ്ര ആഡിറ്റോറിയത്തി ക്ഷീര സംഗമം നടക്കും. രാവിലെ 8.30 ന് കന്നുകാലി പ്രദർശനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് ക്ഷീരസംഗമം മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. യു പ്രതിഭ എംഎൽഎ മുഖ്യാതിഥിയാകും.