ഹരിപ്പാട്: മുതുകുളം കെ.വി.സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ ശ്രീജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ഷാനി അദ്ധ്യക്ഷനായി. സിവിൽ പൊലീസ് ഓഫീസർ കെ.സി.സതീഷ് ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ ടി.കെ.രാജേന്ദ്രപണിക്കർ, പ്രിൻസിപ്പൽ എസ്.കൃഷ്ണ കുമാരി, ഹെഡ്മാസ്റ്റർ കെ.ആർ.രാകേഷ്, ഡോ.ഹിമരാജ് എന്നിവർ സംസാരിച്ചു.