p
കെ.എസ്.എസ്.പി.യു സനാതനം യൂണിറ്റിന്റെ കുടുംബസംഗമം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : കെ.എസ്.എസ്.പി.യു സനാതനം യൂണിറ്റിന്റെ കുടുംബസംഗമം ഉദ്ഘാടനവും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡു ദാനവും പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ. സോമനാഥ പിള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി പി.ജയാനന്ദൻ , ട്രഷറർ എഡ്വിൻ മാസിഡോ, കെ.ബി.സാധുജൻ , എസ്. ചന്ദ്രബോസ്, നാണിക്കുട്ടി, എം.എം.ബഷീർ, നസീമ, കെ.എം.മഹാൻ, തോമസ് വള്ളികാട്, വിജയലക്ഷ്മി അമ്മാൾ, രവി തുടങ്ങിയവർ നേതൃത്വം നൽകി.