 
പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പുത്തൻചാണി പാടത്ത് നെൽകൃഷിയുടെ അഞ്ചാം ഘട്ട വിളവെടുപ്പ് നടന്നു. വടക്കുംകര നെടിയാട് നെല്ലുത്പാദക സംഘത്തിന്റേയും ഡി.വൈ.എഫ്.ഐ എട്ടാം വാർഡ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കൃഷി . പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് സുബീഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വിത്തിനമായ വിരിപ്പാണ് വിതച്ചത് . ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി കെ.എസ്. അനീഷ്‌കുമാർ അദ്ധ്യക്ഷനായി. നെടിയാട് നെല്ലുത്പാദക സംഘം കൺവീനർ ജിദീഷ് സിദ്ധാർത്ഥൻ സ്വാഗതവും എച്ച് .ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. തൈക്കാട്ടുശ്ശേരി എ.ഡി.എ.സിറാജുദീൻ, അസി. പ്രൊഫസർ കെ.ബിനി, കൃഷി ഓഫീസർ ആശാ എ.നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. ഹരിക്കുട്ടൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ.റോയി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. ഷിജി, തിരുനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി.വി. വിമൽദേവ്, വാർഡ് വികസന സമിതി ചെയർമാൻ പി.ജി. രമണൻ, കൃഷി അസിസ്റ്റന്റ് സീമ ഗോപിദാസ് തുടങ്ങിയവർ പങ്കെടുത്തു.