vijayadashami-sammelanam
ബുധനൂർ കടമ്പൂർ ശ്രീ ശക്തികുളങ്ങര ദേവീക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടന്ന സമ്മേളനം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: ബുധനൂർ കടമ്പൂർ ശ്രീ ശക്തികുളങ്ങര ദേവീക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾ സമാപിച്ചു. വിജയദശമി ദിനത്തിൽ രാവിലെ നടന്ന ആദ്യക്ഷരം കുറിക്കൽ ചടങ്ങിന് ചലച്ചിത്ര സംഗീത സംവിധായകനും കവിയും ഫോക്ക്‌ലോർ അക്കാഡമി ചെയർമാനുമായ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ നേതൃത്വം നൽകി. തുടർന്ന് പൂജയെടുപ്പ്, ദേവീ ഭാഗവത പാരായണം, കുട്ടികളുടെ കലാവിരുന്ന്, മഹാപ്രസാദം ഊട്ട് എന്നിവ നടന്നു.

വൈകിട്ട് അഞ്ചിന് ആചാര്യൻ ആർ. ഗോപാലകൃഷ്ണക്കുറുപ്പിന്റെ നേതൃത്വത്തിൽ നടന്ന സർവ്വൈശ്വര്യ പൂജയ്ക്ക് ശേഷം വിജയദശമി സമ്മേളനം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ പ്രസിസന്റുമായ പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അനന്തൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി മോഹൻദാസ്, യൂണിയൻ കമ്മിറ്റി അംഗം അഖിൽ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസത്തിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെയും ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടർ എസ്. ശ്യാം കുമാർ, യുവകവി ദുർഗ്ഗാ പ്രസാദ് എന്നിവരെയും അനുമോദിച്ചു. കരയോഗം സെക്രട്ടറി സുരേഷ് കുമാർ സ്വാഗതവും സനൽകുമാർ നന്ദിയും പറഞ്ഞു.