ph
റ്റി. ജി. പ്രമോദ് കുമാർ രചിച്ച രാമായണം മഹാഭാഗവതം കഥകളുടെ പുസ്തക പ്രകാശനം സാഹിത്യകാരനായ ഡോ. ചേരാവളളി ശശിയ്ക്ക് എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ നിർവ്വഹിയ്ക്കുന്നു.

കായംകുളം: ടി.ജി. പ്രമോദ് കുമാർ രചിച്ച രാമായണം, മഹാഭാഗവതം കഥകളുടെ പുസ്തക പ്രകാശനം എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ നിർവ്വഹിച്ചു.

കൃഷ്ണപുരം മൂത്താരമൻ ദേവി സന്നിതിയിൽ നടന്ന ചടങ്ങിൽ കായംകുളം മുനിസിപ്പിൽ വൈസ് ചെയർമാൻ ജെ.ആദർശ് അദ്ധ്യക്ഷത വഹിച്ചു. ഡോ: ചേരാവള്ളി ശശി, രാജ്മോഹൻ, കെ.രാജേന്ദ്രൻ, ദേവരാജൻ,ഹരിഹരൻ എന്നിവർ സംസാരിച്ചു. റ്റി. ജി. പ്രമോദ് കുമാർ നന്ദി പറഞ്ഞു.