കായംകുളം: കായംകുളത്തെ മുസ്ലിം ജമാഅത്തുകളുടെ സംയുക്ത വേദിയായ മുസ്ലിം ജമാഅത്ത് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന റാലിയും സമ്മേളനവും നടക്കും. വൈകിട്ട് 4 ന് എം.എസ്.എം കോളേജിൽ നിന്നാരംഭിക്കുന്ന റാലി ഷഹീദാർ മസ്ജിദ്, മുഹീദീൻ, പുത്തൻ തെരുവ്, പ്രതാംഗമ്മൂട്, ഒ.എൻ.കെ ജംഗഷൻ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, ലിങ്ക് റോഡ്, പാർക്ക് ജംഗ്ഷൻ, സസ്യ മാർക്കറ്റ് വഴി മേടമുക്കിൽ മിലാദ് നഗറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. മത പണ്ഡിതൻമാരും നേതാക്കളും സംസാരിക്കുമെന്ന് കായംകുളം മേഖല മുസ്ലിം കോ - ഓർഡിനേഷൻ കമ്മിറ്റി ചെയർമാർ അഡ്വ.എസ്.അബ്ദുൽ നാസർ അറിയിച്ചു.