കായംകുളം: ചിറക്കടവം 33-ാം വാർഡ്‌ ബി.ജെ.പി വികസന സമിതിയുടെ നേതൃത്തിൽ പഠനോപകരണ വിതരണവും അവാർഡ് ദാനവും നടന്നു.കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സതീശൻ കൂന്തോളി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ പഠനോപകരണ വിതരണം നിർവഹിച്ചു. മികച്ച ജൈവ കർഷകൻ ഗോപാലകൃഷ്ണനെ ആദരിച്ചു. സുജിത് കൊച്ചാളിതറ , പി.കെ.സജി ,കെ.ജി.രമേഷ്, മിനി രാജൻ,ഹരിദാസൻ,ഓമനകുട്ടൻ, ശോഭാ ശശി, മോഹനൻ,ധന്യാ സുജിത്ത് എന്നിവർ പങ്കെടുത്തു.