ambala
കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന കമ്മറ്റി നടത്തിയ അവകാശ സംരക്ഷണ സമ്മേളനം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ : കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന കമ്മറ്റി നടത്തിയ അവകാശ സംരക്ഷണ സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. വയോജന വാരത്തിന്റെ സംസ്ഥാന തല സമാപന സമ്മേളനമാണ് അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ നടന്നത്. ജില്ലാ പ്രസിഡന്റ് എം.ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷനായി. വയോജനങ്ങളുടെ സാന്ത്വന പരിചരണ രംഗത്ത് അംഗീകാരങ്ങൾക്ക് അർഹനായ ആലപ്പുഴ യൂണിറ്റ് സെക്രട്ടറി പി.വിശ്വനാഥ പിള്ളയെ യോഗത്തിൽ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എൻ.ഗോപിനാഥപിള്ള മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല പ്രസിഡന്റ് കെ.പി.കൃഷ്ണദാസ്, ഭാരവാഹികളായ പി.ആർ. പുരുഷോത്തമൻപിള്ള, ഡോ.കെ.എം.ബഷീർ, എം.നാജ,പി.സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.