ആലപ്പുഴ: സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ച സി.ഐ.ടി.യു ജില്ലാ സമ്മേളനം 11 ന് നടക്കും. സമ്മേളനത്തിന്റെ ഭാഗമായുളള തുടർ അജണ്ടകൾ രാവിലെ ഒമ്പതിന് പറവൂരിലെ പി.കെ.സോമൻ നഗറിൽ (ഇ.എം.എസ് കമ്മ്യൂണിറ്റി ഹാൾ) നടക്കും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം വളഞ്ഞവഴി ജംഗ്‌ഷനിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം ഉദ്ഘാടനം ചെയ്യും. വിവിധ യൂണിയനുകൾ പ്രത്യേകം വളഞ്ഞ വഴി എസ്.എൻ കവലയിൽ നിന്നും കാക്കാഴം റെയിൽവേ മേൽപ്പാലത്തിനു സമീപത്തു നിന്നും പ്രകടനമായി പൊതുസമ്മേളന നഗരിയിലേക്ക് എത്തിച്ചേരുമെന്ന് ജില്ലാ പ്രസിഡന്റ് എച്ച്. സലാം എം.എൽ.എ യും, സെക്രട്ടറി പി.ഗാന കുമാറും അറിയിച്ചു.