ആലപ്പുഴ: ഉപജില്ലാ സ്‌കൂൾ ഗെയിംസ് ജൂനിയർ ഫുഡ്ബാൾ മത്സരങ്ങൾ ആലപ്പുഴ എസ്.ഡി.വി സ്റ്റേഡിയത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പി. കെ.ഉമാനാഥൻ അദ്ധ്യക്ഷത വഹിച്ചു. ശാന്തി സോളമൻ സ്വാഗതം ആശംസിച്ചു. അനസ്.ആർ, ഐജിൻ പി.ബി, ഷീജ.ബി.ജയിൻ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഉപജില്ലയിലെ 15 സ്‌കൂളുകളിൽ നിന്നും ടീമുകൾ അണിനിരന്നു. ആദ്യമത്സരത്തിൽ അറവുകാട് ഹൈസ്‌കൂളും തിരുവമ്പാടി ഹൈസ്‌കൂളും തമ്മിൽ ഏറ്റുമുട്ടി. 200ൽ അധികം കായിക താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. മത്സരങ്ങൾ നാളെ അവസാനിക്കും.