 
.ആലപ്പുഴ : ജില്ലാ ഫുട്ബാൾ അസോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലായൂത്ത് ഫുടബോൾ ചാമ്പ്യൻഷിപ്പ് മുഹമ്മ കെ ഇ കാർമ്മൽ സ്‌കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. പുരുഷ വിഭാഗത്തിൽ15, 18 വയസ്സിനു താഴെ വിഭാഗത്തിൽ സാന്റോസ് ഓച്ചിറയും, 13 വയസ്സിനു താഴെ ലീഡ്സ് കായംകുളവും, വനിതാ വിഭാഗം 17 വയസ്സിനു താഴെ ലീഡ്സ് എഫ്സി കായംകുളവും ജേതാക്കളായി സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. മത്സരങ്ങൾക്കുശേഷം നടന്ന ചടങ്ങിൽ ജില്ലാ സപോട്സ് കൗൺസിൽ പ്രസിഡന്റ് അർജ്ജുന പി.ജെ.ജോസഫ്സമ്മാനദാനംനിർവ്വഹിച്ചു.ചടങ്ങിൽ പ്രതാപൻ, ഫാദർ ജോച്ചൻ ജോസഫ്, ജില്ലാ ഫുടബോൾ അസോസിയേഷൻ ഭാരവാഹികളായ രാജീവ് ബിഎച്ച്, കെ എ വിജയകുമാർ, ഹരീഷ് കുമാർ, പ്രവീൺ സി പി, നിക്സൺ പി ജെ, ശശി സി എന്നിവർ പങ്കെടുത്തു.