ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിൽ നടന്നുവരുന്ന ബ്രഹ്മ യജ്ഞത്തിന്റെ ഭാഗമായി യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ എല്ലാമാസവും ചതയം നക്ഷത്രത്തിൽ നടത്തുന്ന ഗുരുപൂജയും പ്രാർത്ഥനായജ്ഞവും യൂണിയൻ സെക്രട്ടറി എൻ.അശോകൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജിതിൻ ചന്ദ്രന്റെ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ എം.കെ.ശ്രീനിവാസൻ, യൂണിയൻ കൗൺസിലർ ബിജു കുമാർ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ അനുരാഗ്, ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി നിധിൻ സ്വാഗതവും സൈബർ സേന യൂണിയൻ ചെയർമാൻ ദിനിൽ നന്ദിയും പറഞ്ഞു.