photo
കേരള യൂണിവേഴ്സിറ്റിയുടെ മാസ്റ്റർ ഒഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് കോഴ്സിന്റെ ഉദ്ഘാടനം ചേർത്തല നൈപുണ്യ കോളേജിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് കേരളയുടെ കാമ്പസ് ഡയറക്ടറും,കേരള യൂണിവേഴ്സിറ്റി ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാമിന്റെ ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാനുമായ പ്രൊഫ.കെ.എസ്.ചന്ദ്രശേഖരൻ നിർവഹിക്കുന്നു

ചേർത്തല: കേരള യൂണിവേഴ്സിറ്റിയുടെ മാസ്റ്റർ ഒഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് കോഴ്സിന്റെ ഉദ്ഘാടനം ചേർത്തല നൈപുണ്യ കോളേജിൽ നടന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് കേരളയുടെ കാമ്പസ് ഡയറക്ടറും,കേരള യൂണിവേഴ്സിറ്റി ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാമിന്റെ ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാനുമായ പ്രൊഫ.കെ.എസ്.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഫാ.ബൈജു ജോർജ്ജ് പൊൻതേമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ചാക്കോ കിലുക്കൻ,വൈസ് പ്രിൻസിപ്പൽ പുഷ്പാ ജോൺ,അക്കാഡമിക് ഡീൻ ജി.വിഷ്ണു,കോമേഴ്സ് വിഭാഗം മേധാവി പ്രശാന്ത്കുമാർ,പ്രോഗ്രാം കോഓർഡിനേറ്റർ അരവിന്ദ് ജി.നായർ എന്നിവർ സംസാരിച്ചു.എം.ടി.ടി.എം കോഴ്സ് ഓഫർ ചെയ്യുന്ന കേരള യൂണീവേഴ്സിറ്റിയുടെ രണ്ടാമത്തെ കോളേജാണ് ചേർത്തല നൈപുണ്യ കോളേജ്.