ചേർത്തല : നഗരസഭയും കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയും സംയുക്തമായി നഗരസഭയിലെ വയോമിത്രം ഗുണഭോക്താക്കൾക്കായി ചേർത്തല പാരഡൈസ് തിയേറ്ററുമായി സഹകരിച്ച് സൗജന്യ ചലച്ചിത്ര പ്രദർശനമൊരുക്കി. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ സ്‌പെഷ്യൽ ഷോ ആയാണ് ഇവർക്കായി പ്രദർശിപ്പിച്ചത്. നഗരസഭാ പരിധിയിലെ ഇരുന്നൂറോളം വയോജനങ്ങൾ ചലച്ചിത്രം കാണുന്നതിനായി എത്തി. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രഞ്ജിത്, ലിസി ടോമി, എലിക്കുട്ടി ജോൺ,ശോഭ ജോഷി, നഗരസഭാ കൗൺസിലർ ആശ മുകേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.