ചേർത്തല: ഓപറേഷൻ യെല്ലോ പദ്ധതിയുടെ ഭാഗമായി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ മുൻഗണനാ റേഷൻ കാർഡുകളുടെ അർഹത സംബന്ധിച്ച് പരിശോധന നടത്തി.7 മുൻഗണനാ കാർഡുകളും 4 എ.എ.വൈ കാർഡുകളും അനധികൃതമായി തുടരുന്നതായി പരിശോധനയിൽ കണ്ടെത്തി.അനർഹമായ മുൻഗണനാ കാർഡുകൾ ഉപയോഗിച്ച് അനധികൃതമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ കമ്പോള വില ഈടാക്കുവാൻ നടപടി സ്വീകരിക്കുമെന്നും പരിശോധനകൾ ശക്തിപ്പെടുത്തുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ സി.ജയപ്രകാശ് അറിയിച്ചു. റേഷനിംഗ് ഇൻസ്പെക്ടർമാരായ ബിജില കുമാരി,കെ.ജി.ശാന്ത,സൗമ്യാസുകുമാരൻ,പി.യു.നിഷ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.