പൂച്ചാക്കൽ: സുഭിക്ഷ കേരളം ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് കണ്ണംകുളം പൊതുക്കുളത്തിൽ മത്സ്യ വിത്ത് നിക്ഷേപം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ അഡ്വ.എസ് രാജേഷ് അദ്ധ്യക്ഷനായി. ഫിഷറീസ് ഓഫിസർ ശ്യാമാധരൻ, പാണാവള്ളി പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ്, ഫിഷറീസ് കോ ഓർഡിനേറ്റർ ശാലിനി, നാസിമുദീൻ, ഷാജി കരീച്ചിറ, മഹേഷ് എന്നിവർ പങ്കെടുത്തു.