പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം എസ്.എൻ.ഡി.എസ്.വൈ യു.പി സ്‌കൂളിൽ രക്ഷകർത്താക്കൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ് നടന്നു .സ്‌കൂൾ മാനേജർ അഡ്വ.എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബബിത അദ്ധ്യക്ഷയായി. എക്‌സൈസ് കുത്തിയതോട് റേഞ്ച് പ്രിവന്റീവ് ഓഫീസിർ ഓംകാർനാഥ് ക്ലാസ് നയിച്ചു. ഹെഡ്മിസ്‌ട്രസ് ബി.ബീന, സ്റ്റാഫ് സെക്രട്ടറി കെ.എം.ഷീജ, പി.ടി.എ വൈസ് പ്രസിഡന്റ് രമ്യാലാൽ തുടങ്ങിയവർ സംസാരിച്ചു.