k
കേളപ്പജിയുടെ അനുസ്മരണ സമ്മേളനം ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉത്ഘാടനം ചെയ്യുന്നു.

ആലപ്പുഴ : കേരള ഗാന്ധി കെ.കേളപ്പന്റെ 51ാ മത് ചരമവാർഷികം കേരള സർവോദയ മണ്ഡലം,മിത്രമണ്ഡലം സംഘടനകളുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.
കേളപ്പജിയുടെ സ്വാതന്ത്യ സമരചരിത്രം പുതുതലമുറയെ പരിചയപ്പെടുതാതുവാൻ പാഠ്യക്രമത്തിൽ കൂടുതൽ ഭാഗങ്ങൾ ഉൾപ്പെടുത്തണമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു.അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ബേബി പാറക്കാടൻ.
കേരള സർവ്വോദയമണ്ഡലം ജില്ലാ പ്രസിഡന്റ് എം.ഇ.ഉത്തമകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.എം.ഡി.സലിം , പി.എ.കുഞ്ഞുമോൻ ,ആശാകൃഷ്ണാലയം ,പി.എൽ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.