sl
കെ.ജി.എൻ.എ ജില്ലാ സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കേരള ഗവ.നഴ്‌സസ് അസോസിയേഷൻ ജില്ലാ സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷാബേബി അദ്ധ്യക്ഷത വഹിച്ചു.എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എ.എ.ബഷീർ, കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജയശ്രീ, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി എൽ.ദീപ, കെ.ജി.എസ്.എൻ.എ ജില്ലാ സെക്രട്ടറി അലൻ തോമസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ലെവിൻ.കെ.ഷാജി സ്വാഗതവും, ജില്ലാ ട്രഷറർ എ.ആർ. ലീനാമോൾ നന്ദിയും പറ‌ഞ്ഞു. പ്രതിനിധി സമ്മേളനം കെ.ജി.എൻ.എ ജനറൽ സെക്രട്ടറി ടി.സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ദീപു സേവ്യർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം എ.അർഷദ് സംസാരിച്ചു. സമ്മേളനത്തിനു ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്.അനിൽകുമാർ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റംഗം അനിത എം.എസ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.അനീഷാബേബി (പ്രസിഡന്റ്), ആർ.രജില, ദീപു സേവ്യർ (വൈസ് പ്രസിഡന്റ്),ലെവിൻ.കെ.ഷാജി(സെക്രട്ടറി), പി.എസ്.അനിൽകുമാർ, എം.നളിനി (ജോ.സെക്രട്ടറി), എ.ആർ.ലീനാമോൾ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.