nss
മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ് ലഭിച്ച പ്രോഗ്രാം ഓഫീസർ എസ്. വിമൽ കുമാർ

ഓച്ചിറ: പ്രയാർ ആർ. വി. എസ്. എം എച്ച്. എസ്. എസ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന് സംസ്ഥാനസർക്കാരിന്റെ രണ്ട് പുരസ്‌കാരങ്ങൾ. ജില്ലയിലെ മികച്ച എൻ. എസ്. എസ് യൂണിറ്റ്, മികച്ച എൻ. എസ് പ്രോഗ്രാം ഓഫീസർ എന്നീ രണ്ട് അവാർഡുകളാണ് സ്‌കൂളിന് ലഭിച്ചത്. സ്‌കൂളിലെ എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ എസ്. വിമൽ കുമാറിനാണ് മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ് ലഭിച്ചത്. 2015 ലാണ് പ്രയാർ സ്‌കൂളിൽ എൻ.എസ്.എസ് യൂണിറ്റ് ആരംഭിച്ചത്. 2017 ൽ സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന് തെക്കൻ മേഖലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച എൻ.എസ്.എസ് വോളന്റിയർ എന്നീ അവാർഡുകൾ ലഭിച്ചിരുന്നു. ഒന്നും രണ്ടും വർഷങ്ങളായി നൂറ് വോളന്റിയർമാരാണ് എൻ. എസ്. എസ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.