മാന്നാർ: 'ചെങ്ങന്നൂർ പെരുമ'യുടെ ഭാഗമായി പത്ത് നാൾ നീണ്ടു നിൽക്കുന്ന മാന്നാർ മഹോത്സവത്തിന്റെ വിജയത്തിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. രൂപീകരണ യോഗം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷയായിരുന്നു. സ്വാഗതസംഘം ഭാരവാഹികളായി ടി.വി.രത്നകുമാരി (ചെയർപേഴ്സൺ),പി.എൻ.ശെൽവരാജ് (ജനറൽ കൺവീനർ), സുനിൽ ശ്രദ്ധേയം (കൺവീനർ), ബി.കെ.പ്രസാദ്, സലിം പടിപ്പുരയ്ക്കൽ, വത്സലാ ബാലകൃഷ്ണൻ, അജിത് പഴവൂർ, വി.ആർ.ശിവപ്രസാദ്, സതീശ് ശാന്തിനിവാസ്, പി.ജെ.അൻഷാദ് (വിവിധ സബ് കമ്മറ്റി ചെയർമാൻമാർ), അനിൽ ,എസ്.അമ്പിളി, കെ.എം.അശോകൻ, പി.ഡി.ശശിധരൻ, പി.എ.അൻവർ, കെ.പ്രശാന്ത് കുമാർ, അനീഷ്, കലാധരൻ കൈലാസം, കെ.എം.സഞ്ചു ഖാൻ, ഡൊമനിക് ജോസഫ്, അനക്സ് തോമസ് (വിവിധ സബ് കമ്മറ്റികൺവീനേഴ്സ്) ഉൾപ്പടെ 501 അംഗ ജനറൽ കമ്മറ്റിയെ തിരഞ്ഞെടുത്തു.