saji-cheriyan
മാന്നാർ നായർ സമാജം സ്കൂൾ ഗ്രൗണ്ടിൽ മാന്നാർ മഹോൽസവത്തിനായി നിർമിക്കുന്ന പന്തലിന്റെ കാൽനാട്ട് കർമ്മം ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ നിർവ്വഹിക്കുന്നു

മാന്നാർ: നവംബർ 5ന് പാണ്ടനാട്ടിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിയോടനുബന്ധിച്ചു ചെങ്ങന്നൂരിന്റെ പെരുമ ലോകത്തിന് മുമ്പിൽ വിളംബരം ചെയ്യുന്നതിന് ,കലാസാംസ്കാരിക മഹോത്സവങ്ങൾ ചെങ്ങന്നൂർ അസംബ്ലി മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും നഗരസഭയിലും 15 മുതൽ നവംബർ 5 വരെ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മാന്നാർ നായർ സമാജം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മാന്നാർ മഹോത്സവത്തിനായി നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ട് കർമ്മം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. സ്വാഗത സംഘം ചെയർപേഴ്സൺ ടി.വി.രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജി.വിവേക്, റിസപ്‌ഷൻ കമ്മിറ്റി ചെയർമാൻ ജി.കൃഷ്ണകുമാർ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ.സുരേഷ് മത്തായി പി.എൻ.ശെൽവരാജ് തുടങ്ങിയവർ സംസാരിച്ചു.രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക നേതാക്കൾ പങ്കെടുത്തു.