 
മാന്നാർ: പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപെരുന്നാളിന് നിർമ്മിക്കുന്ന പന്തലിന് കാൽ നാട്ടി. കാൽനാട്ട്കർമം പരുമല സെമിനാരി മാനേജർ ഫാ.കെ.വി.പോൾ റമ്പാൻ നിർവഹിച്ചു. അസി. മാനേജർമാരായ ഫാ.ജെ.മാത്തുക്കുട്ടി, ഫാ.എൽദോസ് ഏലിയാസ്, പരുമല കൗൺസിൽ അംഗങ്ങൾ, മാനേജിംഗ് കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നവംബർ 1,2 തീയതികളിൽ നടക്കുന്ന ഓർമപെരുന്നാളിന് ഒക്ടോബർ 26ന് കൊടിയേറും.