
പൂച്ചാക്കൽ. അരൂക്കുറ്റി ഭാഗത്ത് വർദ്ധിച്ച് വരുന്ന ലഹരി വില്പന ഇല്ലാതാക്കാൻ നിലവിലുള്ള പൊലീസ് എയ്ഡ് പോസ്റ്റിൽ 24 മണിക്കൂറും നിരീക്ഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ധർണ്ണ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സറീന ഹസൻ ഉദ്ഘാടനം ചെയ്തു. ആഗി ജോസ് അദ്ധ്യക്ഷയായി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ മജീദ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ എൻ.കെ അനീസ്, പഞ്ചായത്ത് മെമ്പർമാരായ പ്രകാശൻ വെള്ളപ്പനാട്ട്, അൻസില നിഷാദ്, കോട്ടൂർ കാട്ടുപുറം പള്ളി ജമത്ത് സെക്രട്ടറി എം. കബീർ, മുഹമ്മദൻസ് എക്സിക്യൂട്ടീവ് അംഗം പി.എം ഷാജിർ ഖാൻ ,വടുതല ജമാഅത്ത് സ്കൂൾ പി.ടി എ പ്രസിഡന്റ് എം .എം മജീദ്,അമീൻ, പി.എം സുബൈർ മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.