m

ആലപ്പുഴ : ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ വേദനിക്കുന്നവർക്ക് ആശ്വാസവുമായി പി.പി .ചിത്തരഞ്ജൻ എം.എൽ.എ. വീടുകളിലെത്തി. ആൽഫ പാലിയേറ്റീവ് കെയർ ആലപ്പുഴയുടെ ഗൃഹ കേന്ദ്രീകൃത പരിചരണപ്രവർത്തനത്തിന്റെ ഭാഗമായി അവരോടൊപ്പമാണ് എം.എൽ.എ എത്തിയത്. ആൽഫ പാലിയേറ്റീവ് പ്രസിഡന്റ് കെ.എം. അഷറഫ്, സെക്രട്ടറി ഉഷാ രവീന്ദ്രൻ, ട്രഷറർ അജിത് കുമാർ,, വൈസ് പ്രസിഡന്റ് ടാഗോർ, പ്രോഗ്രാം കോ ഓർഡിനേറ്റർ അംജിത് കുമാർ, ബാബു കാണികാട്ട്, അർച്ചന ജിൻമോൻ ,, ലാക്സി വിൻസെന്റ് തുടങ്ങിയവർ നേതൃത്വം നൽകി..