അമ്പലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പുന്നപ്ര എം.ഇ.എസ് സ്കൂളിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് ദേശീയ കോ- ഓർഡിനേറ്റർ ജെ.എസ്. അഖിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായി. ഗാന്ധി ദർശൻ സമിതി സംസ്ഥാന സെക്രട്ടറി സി.കെ. വിജയ കുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. രാജേഷ്, ജില്ല വൈസ് പ്രസിഡന്റ് ആർ.വി.ഇടവന, അഡ്വ. എ.എ. റസാഖ്, മൈക്കിൾ പി. ജോൺ, ശംഭു പ്രസാദ്, ഷിത ഗോപിനാഥ്, രാജേഷ് പുത്തൻവീട്, ഉണ്ണി കൊല്ലംപറമ്പ്, മുഹമ്മദ് പുറക്കാട്, അനിൽകുമാർ വെള്ളൂർ, ഷീബാ മുഹമ്മദ് എന്നിവർ സംസാരിച്ചു.