tur
വിനോദസഞ്ചാര വകുപ്പ് തുറവൂരിൽ നിർമ്മിച്ച വേ സൈഡ് അമിനിറ്റി സെന്റർ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.

തുറവൂർ: നിർദ്ദിഷ്ട തുറവൂർ - പമ്പാ പാതയിലെ തൈക്കാട്ടുശേരി പാലത്തിന്റെ പടിഞ്ഞാറെ കരയിൽ വേ സൈഡ് അമിനിറ്റി സെന്റർ തുറന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരവകുപ്പ് 2.49 കോടി രൂപ ചെലവഴിച്ചാണ് വേ സൈഡ് അമിനിറ്റി സെന്റർ നിർമ്മിച്ചത്. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജി​നീയറിംഗ് കമ്പനി ലിമിറ്റഡിനായിരുന്നു നിർമ്മാണ ചുമതല. മനോഹരമായ ശില്പങ്ങളും ഇരിപ്പിടങ്ങളും വൈദ്യുത അലങ്കാരങ്ങളും കുട്ടികൾക്കുള്ള കളിയുപകരണങ്ങളും ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങളും നടപ്പാതകളും പാർക്കിംഗ് ഏരിയയും ശുചിമുറി സൗകര്യങ്ങളും ഉൾപ്പടെ സഞ്ചാരികൾക്ക് ഉല്ലസിക്കാനും കായലോരത്ത് വിശ്രമിക്കാനും കഴിയുന്ന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ ദെലീമ ജോജോ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം. പി. മുഖ്യാതിഥിയായി. ടൂറിസം ഡയറക്ടർ പി. ബി. നൂഹ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, തൈക്കാട്ടുശരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.പി. രാധാകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.