photo
തിരുനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലാസ് വൺ സ്‌പെഷ്യൽ ഗ്രേഡിലേയ്ക്ക് എത്തിയതിന്റെ പ്രഖ്യാപനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ എസ്.ജോസി നിർവഹിക്കുന്നു

ചേർത്തല:തിരുനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ആദ്യമായി ക്ലാസ് വൺ സ്‌പെഷ്യൽ ഗ്രേഡിലേയ്ക്ക് എത്തിയതിന്റെ പ്രഖ്യാപനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ എസ്.ജോസി നിർവഹിച്ചു.പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ് അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് പ്രസിഡന്റ് ഡി.വി. വിമൽദേവ് സ്വാഗതം പറഞ്ഞു.ബാങ്ക് ക്ലാസ് വൺ സ്‌പെഷ്യൽ ഗ്രേഡ് ആയതിന്റെ സന്തോഷസൂചകമായി ഗ്രാമ പഞ്ചായത്തിലെ 30 അംഗൻവാടികൾക്കും പാചക ഉപകരണം നൽകുന്നതിന്റെ ഉദ്ഘാടനം പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് നിർവഹിച്ചു. സഹകരണ സംഘം അസിസ്​റ്റന്റ് രജിസ്ട്രാർ ജനറൽ പി.എൽ.ജോതിഷ് മുഖ്യാതിഥിയായി.കെ.ആർ.ഹരിക്കുട്ടൻ,പി.ആർ.റോയി,ഷിൽ ജസ്ലിം,കെ.കെ.ഷിജി,
വി.വിനോദ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷിനിമോൾ എന്നിവർ സംസാരിച്ചു.ബാങ്ക് സെക്രട്ടറി പി.ജിജിമോൾ നന്ദി പറഞ്ഞു.