കുട്ടനാട്: എസ്.എൻ.ഡി.പി യോഗം പൊങ്ങ 21-ാം നമ്പർ ശാഖയിലെ പാലത്തിക്കാട് ദേവീക്ഷേത്രത്തിൽ നിന്ന് പത്ത് പവനും 25,000 രൂപയും മോഷണം പോയി ഒരു വർഷമായിട്ടും മോഷ്ടാവിനെ കണ്ടെത്താനായില്ല.
കഴിഞ്ഞ ഒക്ടോബർ ഒൻപതിന് രാത്രിയിലാണ് ശാഖ ഓഫീസ് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവർന്നത്. നെടുമുടി പൊലീസും ഡോഗ് സ്‌കാഡും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോഷ്ടാക്കളെ നിയമത്തിനുമുന്നിൽ എത്തിക്കണമെന്ന് ഭരണ സമതിക് സെക്രട്ടറി എസ്. നിഷാന്ത് ആവശ്യപ്പെട്ടു.