photo

ആലപ്പുഴ: കോയമ്പത്തൂരിൽ നിന്നെത്തി​യ 12 അംഗ സംഘത്തി​ലെ യുവാവ് വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് യാത്രയ്ക്കി​ടെ കുളി​മുറി​യി​ൽ കുഴഞ്ഞുവീണു മരി​ച്ചു.

കോയമ്പത്തൂർ കാട്ടായ് വഴി 2/295 മരിയമ്മൻ കോവിൽ സ്ട്രീറ്റിൽ ബാലമുരുകനാണ് (26) മരിച്ചത്. ഇന്നലെ വൈകിട്ട് 5ഓടെയാണ് സംഭവം. ഉച്ചയ്ക്ക് 12ന് പുന്നമട ഫിനിഷിംഗ് പോയന്റിൽ നിന്നാണ് സംഘം യാത്ര തിരിച്ചത്. ഉച്ച ഭക്ഷണത്തിന് ശേഷം മൂന്നോടെ കുളിക്കാൻ കയറിയ ബാലമുരുകൻ ഏറെനേരം കഴി​ഞ്ഞി​ട്ടും വന്നില്ല. കുളി​മുറി​യി​ൽ നി​ന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നതു കണ്ട് സുഹൃത്തുകൾ വാതി​ൽ തള്ളി​ത്തുറന്ന് കയറി​യപ്പോൾ ബോധരഹിതനായി കിടക്കുകയായിരുന്നു. ഈ സമയം കുപ്പപ്പുറം ഭാഗത്തായിരുന്നു ബോട്ട്. ഉടൻ തന്നെ ഹൗസ് ബോട്ട് ജീവനക്കാർ ആലപ്പുഴ ടൂറിസം പൊലീസിൽ വിവരം അറിയിച്ചു. ടൂറിസം എസ്.ഐ പി.ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘം കുപ്പപ്പുറത്തെത്തി​ ബാലമുരുകനെ ഫിനിഷിംഗ് പോയി​ന്റിൽ എത്തിച്ച് ആംബുലൻസിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശി​പ്പി​ച്ചെങ്കി​ലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.