chh
കലാമണ്ഡലം പരമേശ്വരൻ

ഹരിപ്പാട്: മുതിർന്ന തുള്ളൽ പ്രതിഭയ്ക്കുള്ള ഏവൂർ ദാമോദരൻ നായർ അവാർഡിന് തൃശൂർ പഴയന്നൂർ സ്വദേശി കലാമണ്ഡലം പരമേശ്വരൻ അർഹനായി. 20,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഏവൂരിൽ 16നു നടക്കുന്ന ഏവൂർ അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും.

1975ൽ കലാമണ്ഡലത്തിൽ നിന്ന് ഡിപ്ലോമ നേടിയ പരമേശ്വരന്റെ ഗുരു കെ.എസ്. ദിവാകരൻ നായർ ആശാനാണ്. 2004ൽ ലക്കിടി കുഞ്ചൻ സ്മാരക കുഞ്ചൻ അവാർഡ്, 2005ൽ അമ്പലപ്പുഴ കുഞ്ചൻ സ്മാരകം കുഞ്ചൻ നമ്പ്യാർ അവാർഡ്, 2010-2011ൽ കലാമണ്ഡലം അവാർഡ്, 2021ൽ കലാസാഗർ അവാർഡ് തുടങ്ങി അനവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കേരള കലാലയം തുള്ളൽ അദ്ധ്യാപകനാണ്. ആകാശവാണിയി​ലും ദൂരദർശനിലും തുള്ളൽ അവതരിപ്പിക്കുന്നുണ്ട്. അച്ഛൻ: ശങ്കരൻ. അമ്മ: ലക്ഷ്മി. ലക്ഷ്മിക്കുട്ടിയാണ് ഭാര്യ. മൂന്നു മക്കളിൽ ജയശ്രീ അച്ഛന്റെ പാതയി​ലാണ്.