ഹരിപ്പാട്: അയൽവാസിയെ കമ്പിവടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച ശേഷം മത്സ്യബന്ധന ബോട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. താമല്ലാക്കൽ തെക്ക് ചിറയിൽ കിഴക്കതിൽ രഘുവിനെയാണ് (49) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മൂന്നിന് രാത്രി പത്തോടെ താമല്ലാക്കൽ തെക്ക് ചിറയിൽ വീട്ടിൽ പ്രസാദിനെയാണ് (48) വീടിനു സമീപത്തുവച്ച് രഘു ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രസാദ് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്. മത്സ്യബന്ധന ബോട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ഇടയ്ക്ക് വീട്ടിൽ എത്താറുള്ളതായി പൊലീസിന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് രഘു പിടിയിലായത്. എസ്.എച്ച്.ഒ വി.എസ്. ശ്യം കുമാർ, എസ്.ഐമാരായ എച്ച്. ഗിരീഷ് കുമാർ, പി.എ. മുഹമ്മദ്‌ നിസാർ, എസ്.സി.പി.ഒ അഞ്ജു, സി.പി.ഒ എ. നിഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.