photo

ചേർത്തല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേർത്തല മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് ബി.ആർ. സുദർശനൻ ഉദ്ഘാടനം ചെയ്തു.ചേർത്തല റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന സമ്മേളനത്തിൽ മേഖല പ്രസിഡന്റ് രാജീവ് ആപ്പിൾസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബൈജു ശലഭം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.മേഖല സെക്രട്ടറി ബിജു സരസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.മേഖല ട്രഷറർ ജോബിപോൾ വാർഷിക വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.സംസ്ഥാന കമ്മി​റ്റി നടപ്പിലാക്കുന്ന സാന്ത്വനം പദ്ധതിയുടെ കരടുരൂപം സംസ്ഥാന കമ്മി​റ്റി അംഗം ഉദയൻ രചന സമ്മേളനത്തിൽ അവതരിപ്പിച്ചു. ജില്ലാ കമ്മി​റ്റി നടപ്പിലാക്കുന്ന ജില്ല ക്ഷേമ പദ്ധതിയുടെ അവലോകനം ക്ഷേമ പദ്ധതി കൺവീനർ സുരേഷ് ചിത്രമാലിയ സമ്മേളനത്തിൽ റിപ്പോർട്ട് ചെയ്തു.സംഘടനയുടെ ജില്ല ആസ്ഥാന മന്ദിര നിർമ്മാണ പ്രവർത്തനത്തിന്റെ അവലോകനം ബിൽഡിംഗ് കമ്മി​റ്റി ചെയർമാൻ സാനു ഭാസ്‌കർ അവതരിപ്പിച്ചു.വിദ്യാഭ്യാസ അവാർഡ് ദാനം സംസ്ഥാന ക്ഷേമ പദ്ധതി ചെയർമാൻ ബി.രവീന്ദ്രൻ നിർവഹിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ ട്രഷറർ കൊച്ചുകുഞ്ഞ് കെ.ചാക്കോ ഉദ്ഘാടനം നിർവഹിച്ചു.ഭാരവാഹി തിരഞ്ഞെടുപ്പിന് മേഖല നിരീക്ഷകൻ ജില്ലാ വൈസ് പ്രസിഡന്റ് ജോയ് കണ്ടംകുളം നേതൃത്വം നൽകി. മേഖല പ്രസിഡന്റായി ബെയ്ലി ജോർജ്ജ്,വൈസ് പ്രസിഡന്റായി ബൈജു ക്ലാസിക്, സെക്രട്ടറിയായി രാജീവ് ആപ്പിൾസ്, ജോയിന്റ് സെക്രട്ടറിയായി ഷാബു മുഹമ്മ,ട്രഷറർ സി.പി.സരിൻ എന്നിവരേയും യോഗം തെരഞ്ഞെടുത്തു.