മാന്നാർ: ചെന്നിത്തല ജനതാ ഗ്രന്ഥശാലയും ചെറുകോൽ ഗവ.മോഡൽ യു.പി സ്കൂളും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ സെമിനാർ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ അങ്കണത്തിൽ, മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രവി സിത്താര ഉദ്ഘാടനം ചെയ്യും. റിട്ട.എക്സൈസ് ഓഫീസർ എം.കെ.ശ്രീകുമാർ വിഷയാവതരണം നടത്തും.